background cover of music playing
Ethorathri - M. Jayachandran

Ethorathri

M. Jayachandran

00:00

04:09

Similar recommendations

Lyric

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

എന്നും ചായുറക്കി പാടിത്തരും പാട്ട്

ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

കണ്ണീരിൻ പാടത്തും, നിലവില്ലാ രാവത്തും

ഖൽബിലു കത്തണ പാട്ട്, പഴം പാട്ട്

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

കായലിൻ കരയിലെ തോണി പോലെ

കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ

പെയ്യാ മുകിലുകൾ വിങ്ങും മനസുമായ്

മാനത്തെ സൂര്യനെ പോലെ, കനൽ പോലെ

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

എന്നും ചായുറക്കി പാടിത്തരും പാട്ട്

ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

സങ്കടക്കടലിനും സാക്ഷിയാവാം

കാലമാം കബറിടം മൂടി നിൽക്കാം

നേരിൻ വഴികളിൽ തീരായാത്രയിൽ

നീറുന്ന നിൻ നിഴൽ മാത്രം, നമുക്കെന്നും

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

എന്നും ചായുറക്കി പാടിത്തരും പാട്ട്

ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

കണ്ണീരിൻ പാടത്തും, നിലവില്ലാ രാവത്തും

ഖൽബിലു കത്തണ പാട്ട്, പഴം പാട്ട്

- It's already the end -